കേൾക്കാൻ പഠിച്ചു നാം കേൾക്കാനറിയില്ല
കാണാന്‍ പഠിച്ചിട്ടും കാണുന്നില്ലൊന്നും.
പാടുന്നെന്നെയുള്ളു പാട്ടില്‍
ചത്തമനസും മണ്‍പുറ്റുകളും.
“തീയാളുന്നേയെന്നു” കാറുന്നതല്ലാതെ
കാണുന്നോർക്കോന്നും പൊള്ളുന്നില്ല.
ഉള്ളിലെ തീ കോരിക്കൊടുത്തപ്പോൾ
കൈയിലെ തൊലി പൊള്ളിപ്പൊളിഞ്ഞില്ലാ?
പണ്ടെങ്ങോ കത്തിയ തീ കൊണ്ടെങ്ങനെ
യാഗപീഠത്തിന് തീപിടിക്കും
കനലുകെട്ടാൽ കരിക്കട്ടയല്ലേ?
കരിക്കട്ട വെറും കരിക്കട്ടയല്ലേ!
നാളെയുടെ സ്വപ്നങ്ങൾ നഷ്ട്മാക്കി
ഇന്നിന്റെ കാഴ്ചയെ സ്വപ്നമാക്കി.
കുരിശിന്റെ വഴിയില്‍ പുല്ലു നട്ടു
ആര്‍ത്തി വളര്‍ന്നു പുല്ലിനൊപ്പം.
![ashes](https://i0.wp.com/crossbearer.in/wp-content/uploads/2019/11/ashes.jpg?fit=850%2C446&ssl=1)